Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Train Passengers

ട്രെ​യി​ൻ യാ​ത്ര​ക്കാ​ർ​ക്ക് പ്ര​തി​ഫ​ലം ന​ൽ​കു​ന്ന പ​ദ്ധ​തി പ​രി​ഗ​ണ​ന​യി​ൽ

പ​ര​വൂ​ർ: വി​മാ​ന യാ​ത്ര​ക​ളി​ൽ സ്ഥി​രം യാ​ത്ര​ക്കാ​ർ​ക്ക് ല​ഭി​ക്കു​ന്ന "മൈ​ലേ​ജ് പോ​യി​ന്‍റു​ക​ൾ' ഇ​നി ട്രെ​യി​ൻ യാ​ത്ര​ക്കാ​ർ​ക്കും ല​ഭ്യ​മാ​കു​ന്നു. ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യി​ൽ ആ​ദ്യ​മാ​യി സൗ​ത്ത് സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ "റെ​യി​ൽ മൈ​ൽ​സ്' എ​ന്ന പേ​രി​ൽ ദേ​ശീ​യ ലോ​യ​ൽ​റ്റി പ്രോ​ഗ്രാം പ​രീ​ക്ഷ​ണാ​ർ​ഥം ആ​രം​ഭി​ക്കു​ന്നു.

ഹൈ​ദ​രാ​ബാ​ദ് ഡി​വി​ഷ​നി​ൽ നി​ന്ന് തു​ട​ക്ക​മി​ടു​ന്ന ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​തി​ലൂ​ടെ യാ​ത്ര​ക്കാ​ർ​ക്ക് വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ളും പ്ര​തി​ഫ​ല​ങ്ങ​ളും നേ​ടാ​നാ​കും. പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യാ​ൽ രാ​ജ്യ​ത്തെ എ​ല്ലാ ഡി​വി​ഷ​നി​ലും ന​ട​പ്പി​ലാ​ക്കാ​നാ​ണ് റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ തീ​രു​മാ​നം.

എ​ന്താ​ണ് "ഗ്രീ​ൻ മൈ​ലു​ക​ൾ'?

യാ​ത്ര ചെ​യ്യു​ന്ന ദൂ​രം, ഏ​ത് ക്ലാ​സി​ലാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്, വൈ​ദ്യു​തീ​ക​രി​ച്ച റെ​യി​ൽ പാ​ത​ക​ളി​ലൂ​ടെ​യു​ള്ള യാ​ത്ര തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് പോ​യി​ന്‍റു​ക​ൾ അ​ഥ​വാ "ഗ്രീ​ൻ മൈ​ലു​ക​ൾ' ന​ൽ​കു​ന്ന​ത്. ച​ര​ക്ക് ഗ​താ​ഗ​ത​വും പാ​ഴ്‌​സ​ൽ സ​ർ​വീ​സു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കും ലോ​ഡു​ക​ളു​ടെ​യും ദൂ​ര​ത്തി​ന്‍റെ​യും (ട​ൺ-​കി​ലോ​മീ​റ്റ​ർ) അ​ടി​സ്ഥാ​ന​ത്തി​ൽ മൈ​ലു​ക​ൾ ല​ഭി​ക്കും.

ആ​നു​കൂ​ല്യ​ങ്ങ​ൾ ഇ​ങ്ങ​നെ:

* ശേ​ഖ​രി​ക്കു​ന്ന ഗ്രീ​ൻ മൈ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ച് യാ​ത്ര​ക്കാ​ർ​ക്ക് താ​ഴെ പ​റ​യു​ന്ന സൗ​ക​ര്യ​ങ്ങ​ൾ റി​ഡീം ചെ​യ്യാം.
* ക്ലാ​സ് അ​പ്‌​ഗ്രേ​ഡ്: സീ​റ്റു​ക​ളു​ടെ ല​ഭ്യ​ത​യ്ക്ക​നു​സ​രി​ച്ച് ഉ​യ​ർ​ന്ന ക്ലാ​സു​ക​ളി​ലേ​ക്ക് മാ​റാം.
* ലോ​ഞ്ച് ആ​ക്‌​സ​സ്: റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ പ്രീ​മി​യം വെ​യി​റ്റിം​ഗ് ഹാ​ളു​ക​ളി​ലും ലോ​ഞ്ചു​ക​ളി​ലും പ്ര​വേ​ശ​നം.
* താ​മ​സം: റി​ട്ട​യ​റിം​ഗ് റൂ​മു​ക​ൾ, പ​ങ്കാ​ളി ഹോ​ട്ട​ലു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ബു​ക്കിം​ഗ്.
* മ​റ്റ് ഓ​ഫ​റു​ക​ൾ: ഇ-​കൊ​മേ​ഴ്‌​സ് സൈ​റ്റു​ക​ളി​ലും ഹോ​സ്പി​റ്റാ​ലി​റ്റി മേ​ഖ​ല​യി​ലും റെ​യി​ൽ മൈ​ൽ​സ് ഉ​പ​യോ​ഗി​ച്ച് ആ​നു​കൂ​ല്യ​ങ്ങ​ൾ നേ​ടാം.
* ട​യ​ർ ഘ​ട​ന: യാ​ത്ര​ക്കാ​രു​ടെ ഉ​പ​യോ​ഗം ക​ണ​ക്കി​ലെ​ടു​ത്ത് വെ​ള്ളി , സ്വ​ർ​ണ്ണം, പ്ലാ​റ്റി​നം എ​ന്നി​ങ്ങ​നെ വി​വി​ധ ത​ല​ങ്ങ​ളാ​യി ത​രം​തി​രി​ക്കും.

ല​ക്ഷ്യം ഹ​രി​ത യാ​ത്ര

റോ​ഡ്, വ്യോ​മ ഗ​താ​ഗ​ത​ത്തേ​ക്കാ​ൾ മ​ലി​നീ​ക​ര​ണം കു​റ​ഞ്ഞ റെ​യി​ൽ​വേ​യെ കൂ​ടു​ത​ൽ ജ​ന​പ്രി​യ​മാ​ക്കു​ക​യാ​ണ് റെ​യി​ൽ മൈ​ൽ​സ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നാ​യി ഐ​ടി സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും സ്റ്റാ​ർ​ട്ട​പ്പു​ക​ളി​ൽ നി​ന്നും റെ​യി​ൽ​വേ താ​ല്പ​ര്യ​പ​ത്രം ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.

ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ഇ​ട​പാ​ടു​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ ശേ​ഷി​യു​ള്ള അ​ത്യാ​ധു​നി​ക ഡി​ജി​റ്റ​ൽ സം​വി​ധാ​ന​മാ​ണ് ഇ​തി​നാ​യി ഒ​രു​ങ്ങു​ന്ന​ത്. യാ​ത്ര​ക്കാ​രു​ടെ താ​ത്പ​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കാ​നും മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ഭാ​വി​യി​ൽ ല​ഭ്യ​മാ​ക്കാ​നും ഈ ​പ്ലാ​റ്റ്‌​ഫോം റെ​യി​ൽ​വേ​യെ സ​ഹാ​യി​ക്കും.

Latest News

Corehub Up